രാത്രി പെയ്ത മഴ


രാത്രി പെയ്ത മഴ.. പാതി പെയ്ത്, പാതി തോര്‍ന്ന്, പാതി പെയ്യാതെ പെയ്ത് പിന്നെയുമോരോ തുള്ളി അമ്പുകളായി എയ്ത്, എന്റെ ജനല്‍ച്ചില്ലില്‍ ചിത്രങ്ങള്‍ നെയ്ത്, പകലിന്റെ പകയെല്ലാമികഴ്ത്തി, ഇടക്കേതോ കാറ്റിന്റെ തോളത്തുമേറി ചാഞ്ചാടി വന്നൊരു മഴ! മഴയുടെ താരാട്ടു കേള്‍ക്കാനായ് ഞാനെന്റെ ജാലകവാതില്‍ മെല്ലെത്തുറന്നപ്പോള്‍ ഒരു മിന്നല്‍ വന്നെന്റെ കണ്ണുപൊത്തിക്കളഞ്ഞു! പിന്നെയൊരു മേഘഗര്‍ജ്ജനവും! പെട്ടെന്നെന്റെ മനസ്സിലെ പാട്ടുകളെല്ലാം നിലക്കുന്നു; എന്റെ മനസ്സിന്‍റെ തുറന്നിട്ട ജാലകം കൊട്ടിയടക്കുന്നു; അകന്നുപോയ ഉറക്കത്തിന്റെ വഴിതേടി വീണ്ടും അലയുവാന്‍ തുടങ്ങുന്നു ഞാന്‍!

കരിന്തിരി കത്തിയ പാട്ട്


ഇരുട്ടിലൊരു തിരിനാളം തെളിച്ച് മയങ്ങാതെ കിടന്നപ്പോള്‍ ഞാനോര്‍ത്തില്ല തിരിയുടെ നൊമ്പരം. എരിഞ്ഞു തീര്‍ന്ന് കരിന്തിരി കത്തി, പിന്നെയും കത്താതെ കത്തുമ്പോളാണ് ഞാന്‍ മയങ്ങിയുണര്‍ന്നത്. ഇപ്പോഴും എന്റെ കാതുകളിലുണ്ട് കരിന്തിരി കത്തിയമര്‍ന്ന ഒരു നൂറു പല്ലവികള്‍ അതില്‍ നിന്നും ഒരു വരിയെങ്കിലും ജീവനേകി മൂളാന്‍ ഞാന്‍ കൊതിക്കുന്നു.

ഓര്‍മ്മകളുടെ സുഗന്ധം


എത്ര മഴക്കാലങ്ങള്‍ മാഞ്ഞു പോയി, എത്രയോ സന്ധ്യകള്‍ നിറം മങ്ങി വീണു. എന്നിട്ടുമെന്തേ, ഒരു സ്വപ്നമായെങ്കിലും നീയെന്നരികിലെത്തിയില്ല? നീയരികിലില്ലാത്ത വേദനയില്‍ നിന്റെ മുഖം പോലും എനിക്കോര്‍മ്മ വരുന്നില്ല. നിന്റെ വാക്കുകളൊന്നും കേള്‍ക്കുന്നുമില്ല. നിന്റെ ഓര്‍മ്മകള്‍ എന്റെ ഉള്ളില്‍ എരിഞ്ഞു കത്തുന്നു. നീയൊരു പാട്ടായി ചുണ്ടില്‍ വിരിയുന്നു... ... അന്നു നാമൊന്നിച്ചു പോയ വഴികളിലൂടെ ഞാനിന്നലെ വെറുതെ നടന്നു. മാഞ്ഞുപോയ നിന്റെ കാലടിപ്പാടുകള്‍ക്കായ് അറിയാതെയെന്‍ മിഴികള്‍ പരതി. ഒരു കാറ്റിലലിഞ്ഞു പൊഴിയുന്ന നിന്റെ പാദസരക്കിലുക്കം കേള്‍ക്കാനെന്‍ മനസ്സു കൊതിച്ചു. …

How to search Google from Firefox address bar?


I don't know why, but all versions of Firefox use Yahoo! for address bar search. Considering the universal acceptance of Google, I found this rather bothersome. So, I wanted to change this in any way whatsoever. I tried browsing through the settings available in "Tools->Options", but could not find an option to change this default …

എലിയെ കൊല്ലുന്നതെങ്ങനെ?


ഒരെലിയെ എങ്ങനെ കൊല്ലാം, അല്ലെങ്കില്‍ എങ്ങനെ ഒരെലിയെ കൊല്ലാം എന്നതാണല്ലോ ഇപ്പോള്‍ ഏറ്റവും പ്രസക്തമായ ചോദ്യം. ലോകമെമ്പാടും ട്വിട്ടരിലും ഫേസ്ബുക്കിലും എല്ലാവരും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യം. പ്രത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുമെങ്കിലും വളരെയധികം സങ്കീര്‍ണമായ ഒരു സാമൂഹ്യ പ്രശ്നമാണ് എലികള്‍ ഉയര്‍ത്തുന്നതെന്ന് നമുക്കറിയാം. അതുകൊണ്ട് ശാസ്ത്രീയമായി എലിയെ എങ്ങനെ കൊല്ലാം എന്ന് പരിശോധിക്കുകയാണ് ഇവിടെ. ഒന്നാം ഘട്ടം എലിയെ ആത്മഹത്യക്കു പ്രേരിപ്പിക്കുക എന്ന സുരക്ഷിതമായ തന്ത്രമാണ് ആദ്യം പ്രയോഗിക്കേണ്ടത്. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന ഐഡിയാസ് ട്രൈ ചെയ്യാം. - …

നാരായവേരുകള്‍


എന്റെ ഓര്‍മകളുടെ നാരായവേരുകളില്‍ ഒരു മഴുവിന്റെ സാന്ത്വന സ്പര്‍ശം ഈ വാഴ്വിന്റെ കീറിയ താളുകളില്‍ ഒരു ചിതലിന്റെ സാന്ദ്രമാം സ്പര്‍ശം വിറ കൊള്ളുന്ന കൈകളിലിന്നും നുരപൊന്തുന്ന ചാരായഗന്ധം കനലെരിയുന്ന കരളിന്റെ കോണില്‍ വിഷമൂറുന്ന ചോരതന്‍ ഗന്ധം. അറിയാത്ത പാട്ടുകള്‍ മൂളിപ്പറക്കുന്ന കുയിലിന്റെ കൂടുകള്‍ തേടി എരിയുന്ന വയറിന്റെ തേങ്ങല്‍ മറക്കാന്‍ ഒരു കാറ്റിന്റെ സാന്ത്വനം തേടി പാഴ്ക്കിനാവുകളില്‍ മയങ്ങുന്ന രാത്രിയുടെ ഇരുളുന്ന ഭീതിയിലൂടെ ഇനിയും നിലക്കാത്ത മഴയിലൂടെ ഒരു നിഴല്‍ പോലെ ഞാന്‍ നടക്കുന്നു, എന്റെ വഴികളില്‍ കൂരിരുള്‍ …

വിജനമായ വഴിയിലൂടെ


ഇരുട്ടിനു പോലുമറിയില്ല, ഈ ശൂന്യതയുടെ അപ്പുറമെന്താണെന്ന്. അറിഞ്ഞിരുന്നെങ്കില്‍ ഈ കാവല്‍മാടങ്ങള്‍ ശൂന്യമാവുകയില്ലായിരുന്നു. ആര്‍ക്കും ആരെയും വേണ്ടാത്ത, ആര്‍ക്കും ആരെയും അറിയാത്ത ഈ വഴിയില്‍ വീണ്ടും വെയിലിനു നിറം മങ്ങുന്നു. പതറുന്ന ചുവടുകളെയോര്‍ക്കാതെ ഉറങ്ങുന്ന പകലിനു കൂട്ടായി ഞാന്‍ നടക്കുന്നു. വിജനമായ ഈ വഴിയില്‍ നിഴലിനു പോലും വഴിതെറ്റുന്നു. അറിയാതെ പെയ്തൊരു മഴയില്‍ കുതിര്‍ന്നോരീ പകല്‍ക്കിനാക്കളും കണ്ണടക്കുന്നു. രാത്രിയുടെ ഭാരവുമേന്തി ഒരു രാക്കിളി തളര്‍ന്നിരിക്കുന്നു. അണയാതെ കത്തുന്ന തിരിനാളം പോലെയതിന്‍ കണ്ണുകള്‍ തിളങ്ങുന്നു.

കത്തുന്ന വസന്തം


മഞ്ഞിന്റെ കിനിഞ്ഞിറങ്ങുന്ന തണുപ്പിനു സ്നേഹത്തിന്റെ ചൂടുകൊണ്ട് ഒരു ചിതയൊരുക്കിയാല്‍ ശ്രാദ്ധമുണ്ണാന്‍ വെള്ളരിപ്രാവുകള്‍ വരും, കൈകൊട്ടു കേള്‍ക്കാന്‍ പോലും കാത്തുനില്‍ക്കാതെ.. നിലാവ് എരിഞ്ഞുകത്തുമ്പോള്‍ ദര്‍ഭമുള്ളുകൊണ്ട് പൂവിന്റെ മേനിയില്‍ ചോര കിനിയും.. നിലാവ് തെളിയാത്ത രാത്രിയില്‍ മേഘങ്ങള്‍ പ്രേതങ്ങളായ് വരും. ഇരുട്ടില്‍ പ്രേതരൂപങ്ങള്‍ കണ്ട് നക്ഷത്രങ്ങള്‍ നിലവിളിക്കും. പിന്നെ, സുന്ദരസ്വപ്നങ്ങള്‍ കരയാത്ത കുഞ്ഞിന്റെ ഞരമ്പില്‍ വിഷമുള്ളു കുത്തിയിറക്കും. നിഴലുകള്‍ നിന്റെ ഹൃദയത്തില്‍ ചുവപ്പുകോലങ്ങള്‍ തീര്‍ക്കും. നിലക്കാതെ പെയ്തുതിമിര്‍ക്കുന്ന കല്ലുമഴയില്‍ നീയും ഞാനും കുളിച്ചുനില്‍ക്കും. അപ്പോള്‍ നിന്റെ ചുണ്ടില്‍ കിനിയുന്ന തേന്‍കണം …

ഉറക്കുപാട്ട്


നമുക്ക്, നിലാവിന്റെ വേരുകള്‍ തേടി ഇരുളിലേക്കൂളിയിടാം. വേനലിന്റെ ശവപ്പറമ്പില്‍ തലചായ്ക്കാം. കണികണ്ടുണരാന്‍ ഒരു തിരിനാളവുമൊരുക്കി വച്ച്, എല്ലാം മറന്നുറങ്ങാം. രാത്രിയിലെപ്പോഴോ കാറ്റിലണഞ്ഞു പോയ വെളിച്ചത്തെ മറക്കാം. നമുക്ക്, നിലക്കാത്ത മഴയെ സ്വപ്നം കണ്ട്, പുലര്‍കാലത്ത്‌ ജാലകങ്ങള്‍ മലര്‍ക്കെതുറക്കാം. പെയ്തു വീഴാതെ ആകാശത്തുറഞ്ഞു പോയ ഒരു മഴത്തുള്ളിക്കു വേണ്ടി പ്രാര്‍ഥിക്കാം. നമുക്ക്, ഒരു സ്വര്‍ണത്തുമ്പിയെ വാലിന്റെ കെട്ടഴിച്ച്, പകലിന്റെ സ്വാതന്ത്ര്യത്തിലേക്ക് തുറന്നു വിടാം. നമുക്ക്, ഒരു മഴവില്ലിനെ ഏഴു നിറങ്ങളിലാവാഹിച്ച് ഏഴു സ്വരങ്ങളില്‍ ഒരു പാട്ടു പാടാം.