Don’t leave me alone


"Don't leave me alone." Falling into the emptiness of my silence, I yelled to myself. Through the closing windows I could see the depth of my fall. The view was so simple and frightful Still i managed to breathe somehow. My soul didn't answer me Any of the questions i was asked. I wasn't aware …

Losing direction


I was walking in the dark. The night frightened me For I was feeling so alone And the wind knew it. The shadows portrayed A strange picture of my loneliness; I was walking in vain And the wind knew it. The wind blew on my face. I didn't care about that For I was feeling …

വെറുതേ…


നിന്റെ കൈകള്‍ തഴുകിയ പൂക്കള്‍ ഇന്നെന്റെ കാതിലെത്തി മധുരമായ് പാടുമ്പോള്‍, നിന്റെ ചുണ്ടിലെ തേന്മണം ഒരു കനലുപോലെന്നെ തളര്‍ത്തുന്നു. നിന്റെ മുടിയിഴകളെ തലോടിയിളക്കുന്ന കാറ്റ് പതിയെയെന്‍ വഴിയില്‍ കളിക്കുമ്പോള്‍ നീ തനിച്ചാണെന്നു ഞാനറിയുന്നു. നിന്റെ മിഴിയിലെ നനവ് എന്നെ നൊമ്പരപ്പെടുത്തന്നു. ... നിന്റെ പാട്ടുകളോരോന്നും എന്റെ മനസ്സിനെ പ്രണയിച്ചിരുന്നുവെന്ന് ഞാനറിഞ്ഞിരുന്നില്ല. നിന്റെ നോട്ടങ്ങള്‍ക്ക് എന്റെ മനസ്സു തൊടാന്‍ കഴിഞ്ഞിരുന്നതുമില്ല. എങ്കിലും, ഒരു മുല്ലപ്പൂ ഗന്ധം പോലെ നീയെന്നില്‍ നിറയുകയായിരുന്നു. ഒരു പാതിരാമഴയിലെന്ന പോലെ നിന്നില്‍ ഞാന്‍ അലിയുകയായിരുന്നു. …

ഓര്‍മ്മകളുടെ സുഗന്ധം


എത്ര മഴക്കാലങ്ങള്‍ മാഞ്ഞു പോയി, എത്രയോ സന്ധ്യകള്‍ നിറം മങ്ങി വീണു... എന്നിട്ടുമെന്തേ, ഒരു സ്വപ്നമായെങ്കിലും നീയെന്നരികിലെത്തിയില്ല? നീയരികിലില്ലാത്ത വേദനയില്‍ നിന്റെ മുഖം പോലും എനിക്കോര്‍മ്മ വരുന്നില്ല. നിന്റെ വാക്കുകളൊന്നും കേള്‍ക്കുന്നുമില്ല. നിന്റെ ഓര്‍മ്മകള്‍ എന്റെ ഉള്ളില്‍ എരിഞ്ഞു കത്തുന്നു. നീയൊരു പാട്ടായി ചുണ്ടില്‍ വിരിയുന്നു... ... അന്നു നാമൊന്നിച്ചു പോയ വഴികളിലൂടെ ഞാനിന്നലെ വെറുതെ നടന്നു. മാഞ്ഞുപോയ നിന്റെ കാലടിപ്പാടുകള്‍ക്കായ് അറിയാതെയെന്‍ മിഴികള്‍ പരതി. ഒരു കാറ്റിലലിഞ്ഞു പൊഴിയുന്ന നിന്റെ പാദസരക്കിലുക്കം കേള്‍ക്കാനെന്‍ മനസ്സു കൊതിച്ചു. …

ഒരു മിഴിനീര്‍ത്തുള്ളിയുടെ ഓര്‍മ്മ


നിനക്കു പറയാന്‍ എന്നും ഒരുപാട് കഥകളുണ്ടായിരുന്നു. ഓരോ കഥയുടെയും ഒടുവില്‍ നിന്റെ കണ്ണുകള്‍ നനഞ്ഞിരിക്കും. നിന്റെ ഉള്ളില്‍ എന്തോ വിഷമമുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. ആദ്യമേ തന്നെ ഞാന്‍ നിന്നോടതു ചോദിക്കുകയും ചെയ്തു. കവിത തുളുമ്പുന്ന വാക്കുകള്‍ നിന്റെ മറുപടിയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും നിന്റെ സാന്നിദ്ധ്യം ഒരു പാട്ടു പോലെ എന്നെ തളര്‍ത്തിയിരുന്നു. യാത്ര ചെയ്ത വഴികളിലെല്ലാം ഞാനാ സ്വരം തിരഞ്ഞിരുന്നു. എനിക്കറിയാമായിരുന്നു, ഏതൊരു കാറ്റിലും നിന്റെ സാമീപ്യമുണ്ടെന്ന്. ഞാന്‍ മറന്നു പോയ വരികള്‍ എന്നെ ഓര്‍മ്മിപ്പിച്ചതു നീയാണ്. …

ഒരു പുലരിയോളം


നിന്റെ ചിത്രമെന്റെ മുന്നില്‍ ഒരു തിരിയായ് എരിഞ്ഞടങ്ങുമ്പോള്‍, മനസ്സില്‍ വിരിഞ്ഞു തുടങ്ങിയ കുരുന്നുതാരങ്ങള്‍ എവിടേക്കു വീഴുമെന്നോര്‍ത്ത് കരയാന്‍ തുടങ്ങുന്നു. അറിയില്ലെനിക്ക് നിന്റെ വിചാരങ്ങള്‍; നിന്റെ വിചിത്രമായ വാശികളും. പക്ഷേ എനിക്കറിയാമായിരുന്നു, നിന്റെ നീലമിഴികളുടെ ആഴം. അറിയാമായിരുന്നു, നിന്റെ മുടിയുടെ സുഗന്ധം. നീയെനിക്കിപ്പോള്‍ ഒരു വിരലോളം അകലത്തിലാണ്. ഒന്നു കൈ നീട്ടിയാല്‍ തൊടാം. ഒന്നു നോക്കിയാല്‍, ഒന്നു ചിരിച്ചാല്‍ തമ്മിലറിയാം. എന്നിട്ടും, നീ മുഖം തിരിച്ചു നില്‍ക്കുന്നതെന്തേ? എന്തേ, നിന്റെ മിഴികളില്‍ വിഷാദം നിറയുന്നു? നീ പറഞ്ഞ വാക്കുകളുടെ …

Time of my life


I still remember the time When I could see dreams In your eyes. Each day was a new day; Each moment a memory; Each word was a story; And each visit a surprise. Nights didn't fall Without your call Days didn't end Without a kiss. We didn't just talk; We talked heart-to-heart We just walked …

തുമ്പിയുടെ പാട്ട്


ചുണ്ടത്ത് മൂളാന്‍ കൊതിച്ചു നിന്ന പാട്ടിന്റെ ആദ്യത്തെ വരി ഞാന്‍ മറന്നു പോയി. പക്ഷെ ഈണമെന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. എന്നിട്ടും ഞാന്‍ വെറുതെ ഒരു തുമ്പിയെ പിടിച്ച് അതിന്റെ ചിറകുകള്‍ അടര്‍ത്തിയെറിഞ്ഞു. അപ്പോള്‍ ആകാശം ചുവന്നു; ഒരു മാലാഖ വന്ന് തുമ്പിയുടെ ശരീരം കൈകളിലേന്തി മറഞ്ഞു. വീണ്ടും ഒരു പാട്ടു തേടി ഞാനലയുമ്പോള്‍ പെട്ടെന്നാ തുമ്പിച്ചിറകില്‍ നിന്ന് ഒരു മഴവില്‍പ്പാട്ടുയര്‍ന്നത് ഞാന്‍ കേട്ടില്ല. പിന്നെയെപ്പോഴോ പാട്ടിന്റെ വരികള്‍ ഞാനോര്‍ത്തെടുത്തപ്പോള്‍ പാടുവാനെനിക്കൊരു സ്വപ്നമുണ്ടായിരുന്നില്ല; കാണുവാനെനിക്കൊരു വര്‍ണമുണ്ടായിരുന്നില്ല. കരയുവാനെനിക്കൊരു …

A Walk Down the Memory Lane


The day was excellent. Back to the shore where countless memories sleep. Memories that worth a life time... As planned, we started from Trivandrum by 6.30am. Biju was little week, he was having headache and fever. Dinesh bought tickets. Last night, i had gone for "Hallo" with my friends. And reached my room only by …