രാത്രി പെയ്ത മഴ


രാത്രി പെയ്ത മഴ..
പാതി പെയ്ത്,
പാതി തോര്‍ന്ന്,
പാതി പെയ്യാതെ പെയ്ത്
പിന്നെയുമോരോ തുള്ളി
അമ്പുകളായി എയ്ത്,
എന്റെ ജനല്‍ച്ചില്ലില്‍ ചിത്രങ്ങള്‍ നെയ്ത്,
പകലിന്റെ പകയെല്ലാമികഴ്ത്തി,
ഇടക്കേതോ കാറ്റിന്റെ തോളത്തുമേറി
ചാഞ്ചാടി വന്നൊരു മഴ!

മഴയുടെ താരാട്ടു കേള്‍ക്കാനായ്
ഞാനെന്റെ ജാലകവാതില്‍
മെല്ലെത്തുറന്നപ്പോള്‍
ഒരു മിന്നല്‍ വന്നെന്റെ കണ്ണുപൊത്തിക്കളഞ്ഞു!
പിന്നെയൊരു മേഘഗര്‍ജ്ജനവും!

പെട്ടെന്നെന്റെ മനസ്സിലെ
പാട്ടുകളെല്ലാം നിലക്കുന്നു;
എന്റെ മനസ്സിന്‍റെ തുറന്നിട്ട
ജാലകം കൊട്ടിയടക്കുന്നു;
അകന്നുപോയ ഉറക്കത്തിന്റെ
വഴിതേടി വീണ്ടും
അലയുവാന്‍ തുടങ്ങുന്നു ഞാന്‍!

Advertisements

കരിന്തിരി കത്തിയ പാട്ട്


ഇരുട്ടിലൊരു തിരിനാളം തെളിച്ച്
മയങ്ങാതെ കിടന്നപ്പോള്‍
ഞാനോര്‍ത്തില്ല
തിരിയുടെ നൊമ്പരം.

എരിഞ്ഞു തീര്‍ന്ന്
കരിന്തിരി കത്തി,
പിന്നെയും കത്താതെ കത്തുമ്പോളാണ്
ഞാന്‍ മയങ്ങിയുണര്‍ന്നത്.

ഇപ്പോഴും എന്റെ കാതുകളിലുണ്ട്
കരിന്തിരി കത്തിയമര്‍ന്ന
ഒരു നൂറു പല്ലവികള്‍

അതില്‍ നിന്നും ഒരു വരിയെങ്കിലും
ജീവനേകി മൂളാന്‍ ഞാന്‍ കൊതിക്കുന്നു.


How to search Google from Firefox address bar?


I don’t know why, but all versions of Firefox use Yahoo! for address bar search. Considering the universal acceptance of Google, I found this rather bothersome. So, I wanted to change this in any way whatsoever.

I tried browsing through the settings available in “Tools->Options”, but could not find an option to change this default setting. Then I tried to Google the problem. One of the results had a clue, though not directly to my issue. The site was talking about the “about:config” page which gives a way to change the advanced settings. Taking my cue from this, I typed “about:config” in the address bar. Firefox first gave me an alarming  message!

I promised Firefox that I’ll be careful and proceeded to the next page. The page looked like this:

I was familiar with this page as I was used to the “Config Editor” of Thunderbird.

The “Configuration Editor” is a tool not to be used by the fainthearted or naive user. According to MozillaZine, “about:config is a feature of Mozilla applications which lists application settings (known as preferences) that are read from the profile files prefs.js and user.js, and from application defaults”. This page contains more information about the Config Editor.

All the parameters that configures the “Under the hood” behavior of Firefox are listed on the page. What parameters configure is quite understandable from the parameter name itself. It has a “filter” box where you can enter a search term to find the parameter you want to change. You can filter the list with both the parameter name and value.

I was trying to change a parameter the name of which I didn’t know. But I had a clue about the parameter value. Yahoo. So I entered “yahoo” in the “filter” box and it gave me a shorter list:

I didn’t know which parameter to modify. But the value of “keyword.URL” looked something like the search URL of Yahoo (http://search.yahoo.com/search?p=). So, I knew this could the parameter I looked for. I double clicked on the parameter. It opened a small text box to enter the new value. I typed the search URL of Google (“http://www.google.com/search?q=”) and pressed OK.

Then I checked to see if my efforts paid off. I entered “top news” in the address bar and alas, Firefox directly fetched the results from Google!


എലിയെ കൊല്ലുന്നതെങ്ങനെ?


ഒരെലിയെ എങ്ങനെ കൊല്ലാം, അല്ലെങ്കില്‍ എങ്ങനെ ഒരെലിയെ കൊല്ലാം എന്നതാണല്ലോ ഇപ്പോള്‍ ഏറ്റവും പ്രസക്തമായ ചോദ്യം. ലോകമെമ്പാടും ട്വിട്ടരിലും ഫേസ്ബുക്കിലും എല്ലാവരും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യം. പ്രത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുമെങ്കിലും വളരെയധികം സങ്കീര്‍ണമായ ഒരു സാമൂഹ്യ പ്രശ്നമാണ് എലികള്‍ ഉയര്‍ത്തുന്നതെന്ന് നമുക്കറിയാം. അതുകൊണ്ട് ശാസ്ത്രീയമായി എലിയെ എങ്ങനെ കൊല്ലാം എന്ന് പരിശോധിക്കുകയാണ് ഇവിടെ.

ഒന്നാം ഘട്ടം

എലിയെ ആത്മഹത്യക്കു പ്രേരിപ്പിക്കുക എന്ന സുരക്ഷിതമായ തന്ത്രമാണ് ആദ്യം പ്രയോഗിക്കേണ്ടത്. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന ഐഡിയാസ് ട്രൈ ചെയ്യാം.

– എലിയുടെ കാമുകിയെ വളച്ചെടുത്ത് അവളെയും കൊണ്ട് എലിയുടെ മുമ്പിലൂടെ കറങ്ങിനടക്കുക. (വളച്ചെടുക്കാന്‍ മയിലെണ്ണ ഉപയോഗിക്കാം.)

– പൂച്ചയുടെ ശബ്ദത്തില്‍ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുക.

– എലിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുക.

– എലിയുടെ മീശ മുറിച്ചു കളഞ്ഞിട്ട് ഒരു കണ്ണാടിയുടെ മുമ്പില്‍ നിര്‍ത്തുക. മനപ്രയാസം കൊണ്ട് എലി തൂങ്ങിച്ചത്തോളും.

– എലിയെ ശ്രീശാന്തിന്റെ ബൌളിങ് കാണിക്കുക. ദേഷ്യവും, വിഷമവും, നിരാശയും എല്ലാം കൂടി വന്ന് സൈക്കൊസിസിന്റെ ഒരു പ്രത്യേക അവസ്ഥാന്തരത്തില്‍ എത്തുന്ന എലി സ്വയം ജീവനൊടുക്കും.

– വൈകിട്ട് എലിയുടെ വീട്ടിലെ ഫ്യൂസ് ഊരുക. സീരിയല്‍ കാണാന്‍ പറ്റാത്തതിന്റെ മനപ്രയാസത്തില്‍ എലി സ്വയം ചത്തോളും.

– എലിയെ എംടിവി റോഡീസിന്‍റെ ഒരു എപിസോഡ് കാണിക്കുക. എലിക്കു ജീവിതം മടുക്കും.

– പുലിയാണെന്നു വിശ്വസിപ്പിച്ച് എലിയെക്കൊണ്ട് പണിയെടുപ്പിക്കുക. എന്നിട്ട് അപ്പ്രൈസലില്‍ തേക്കുക.

രണ്ടാം ഘട്ടം

പക്ഷെ, ഈ വിദ്യകളൊന്നും കൊണ്ട് എലി ആത്മഹത്യ ചെയ്യാന്‍ തയ്യാറായില്ലെങ്കിലോ? വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ് ഇത്. അടുത്തതായി നമ്മള്‍ ശ്രമിക്കേണ്ടത് പരോക്ഷമായി എലിയെ എങ്ങനെ വകവരുത്താം എന്നാണ്. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന തന്ത്രങ്ങള്‍ ആവിഷ്കരിക്കാം.

– ആദ്യം ശരത്പവാറിനെ കൊണ്ട് എലിവിഷം ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് പ്രസ്താവന ഇറക്കിക്കുക. അതിനുശേഷം എലിയുടെ കശുമാവിന്‍തോട്ടത്തില്‍ ആകാശത്ത് നിന്നും എലിവിഷം തളിക്കുക. ആരെങ്കിലും പ്രശ്നമുണ്ടാക്കിയാല്‍ ഐസിഎംആര്‍ റിപ്പോര്‍ട്ട് കാണിച്ചു പിടിച്ചു നില്‍ക്കാം. (എലിവിഷ മാഫിയയുടെ കയീന്നു കാശും വാങ്ങാം.)

– എലിയെ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ചിന്റെ അവസാന ഓവര്‍ കാണാന്‍ കൊണ്ടുപോകുക. എലി ടെന്‍ഷന്‍ അടിച്ചു ചത്തോളും.

– എലിയെ ഒരു ദിവസം മുഴുവന്‍ ദ്രാവിഡിന്റെ ബാറ്റിങ് കാണിക്കുക. ബോറടിച്ചു ചത്തോളും.

– എലിക്ക് പല്ലുതേക്കാന്‍ ക്ലോസപ്പ് കൊടുക്കുക. കണ്ണാടിയില്‍ പല്ലിന്റെ തിളക്കം കണ്ട് കണ്ണു ഫ്യൂസ് ആയി വല്ല കൊക്കയിലും വീണു ചത്തോളും.

– എലിക്ക് ഒരു ബൈക്ക് വാങ്ങിക്കൊടുക്കുക.

– എലിയുടെ ബൈക്കിന്റെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍ പരസ്പരം മാറ്റിക്കൊടുക്കുക. വല്ല ടിപ്പറിന്റെയും അടിയില്‍പ്പെട്ടു ചത്തോളും.

– എലിക്ക് ഒരു പെട്രോള്‍ കാര്‍ മേടിച്ചു കൊടുക്കുക. പട്ടിണി കിടന്നു ചത്തോളും.

– എലിയെ ഒരു ടിപ്പര്‍ ലോറിയുടെ ഡ്രൈവറാക്കുക. നാട്ടുകാരുടെ പ്രാക്കു കൊണ്ട് മുടിഞ്ഞുപൊക്കോളും.

– @പൂച്ച-യെക്കൊണ്ട് @എലി-യെ ഫോളോ ചെയ്യിക്കുക.

– പെണ്ണെലിയാണെങ്കില്‍ ഏതെങ്കിലും ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ കയറ്റി വിടുക. ബാക്കി കാര്യം നാട്ടിലെ ഗോവിന്ദച്ചാമിമാര്‍ നോക്കിക്കൊള്ളും.

– എലിയെ അണ്ണാഹസാരെയുടെ അനുയായിയാക്കുക. നിരാഹാരം കിടന്നു ചത്തോളും.

– എലിയുടെ പേരില്‍ ഒരു ന്യൂ ജെനറേഷന്‍ ബാങ്കില്‍ നിന്നും ലോണെടുക്കുക. കൊട്ടേഷന്‍കാര്‍ കൊന്നോളും.

– എലിക്ക് “ഭക്ഷണത്തോടൊപ്പം ദിവസവും കോംപ്ളാനും കൊടുക്കുക”. പൊക്കം വച്ചു വച്ച്, വല്ല കറന്‍റുകമ്പിയിലും തട്ടി ചത്തോളും.

– വെളുക്കാനുള്ള മരുന്നാണെന്നു പറഞ്ഞ് എലിക്ക് ലവണതൈലം പുരട്ടാന്‍ കൊടുക്കുക. രണ്ടാഴ്ചകൊണ്ട് എലി മെലിഞ്ഞുണങ്ങി ഇല്ലാണ്ടാവും.

– സംഗീതം പഠിക്കാനെന്ന വ്യാജേന എലിയെ എതെങ്കിലും ഒരു സിങ്ങത്തിന്റെ മടയിലേക്കു വിടുക.

– എലിയെ ഫാഷന്‍ ഷോ കാണാന്‍ കൊണ്ടുപോകുക. ക്യാറ്റ് വാക്ക് കണ്ടു പേടിച്ചു ചത്തോളും.

– എലിക്ക് സ്വിഫ്റ്റ് ഡീസല്‍ ബുക്ക് ചെയ്തു കൊടുക്കുക. വെയ്റ്റ് ചെയ്ത് മടുത്തു ചത്തോളും.

മൂന്നാം ഘട്ടം

ഈ തന്ത്രങ്ങള്‍ കൊണ്ടും ചത്തില്ലെങ്കില്‍ എലി നിസ്സരക്കാരനല്ലെന്നും ഒളിപ്പോരു നിര്‍ത്തി നേരിട്ടുള്ള ആക്രമണത്തിന് സമയമായി എന്നും മനസ്സിലാക്കാം. ഇത്തരം അവസരങ്ങളില്‍ താഴെപ്പറയുന്ന തന്ത്രങ്ങള്‍ ഉപകരിക്കും.

– എലി സാധാരണ വരാറുള്ള ഫോണ്‍/കറന്റ്/ടിവി കേബിളില്‍ നന്നായി എണ്ണ പുരട്ടിയതിനു ശേഷം താഴെ കൂര്‍ത്ത കല്ലുകള്‍ നിരത്തുക. കേബിളില്‍ നിന്ന് തെന്നി താഴെ വീഴുന്ന എലി തല പിളര്‍ന്ന് അന്തരിക്കും.

– ഒരു ചെമ്പുകമ്പിയുടെ ഒരറ്റത്ത് ഒരു തേങ്ങാപ്പൂള് വച്ചിട്ട് മറ്റേ അറ്റം ഒരു പ്ലഗ്ഗില്‍ കണക്ട് ചെയ്ത് സ്വിച്ച് ഓണ്‍ ചെയ്ത് എലിക്ക് കാണാവുന്ന സ്ഥലത്തായി വെക്കുക. എലിയുടെ ശ്രദ്ധ ആകര്‍ഷിക്കാനായി ഒന്നു രണ്ട് കളര്‍ ലൈറ്റുകള്‍ കൂടി ഉപയോഗിക്കാവുന്നതാണ്.

ഇതുകൊണ്ടൊന്നും രക്ഷയില്ലെങ്കില്‍ ടോം ആന്‍ഡ് ജെറി സ്ഥിരമായി കാണുക. നല്ല നല്ല ഐഡിയാസ് കിട്ടും.


നാരായവേരുകള്‍


എന്റെ ഓര്‍മകളുടെ നാരായവേരുകളില്‍

ഒരു മഴുവിന്റെ സാന്ത്വന സ്പര്‍ശം

ഈ വാഴ്വിന്റെ കീറിയ താളുകളില്‍

ഒരു ചിതലിന്റെ സാന്ദ്രമാം സ്പര്‍ശം

വിറ കൊള്ളുന്ന കൈകളിലിന്നും

നുരപൊന്തുന്ന ചാരായഗന്ധം

കനലെരിയുന്ന കരളിന്റെ കോണില്‍

വിഷമൂറുന്ന ചോരതന്‍ ഗന്ധം.

അറിയാത്ത പാട്ടുകള്‍ മൂളിപ്പറക്കുന്ന

കുയിലിന്റെ കൂടുകള്‍ തേടി

എരിയുന്ന വയറിന്റെ തേങ്ങല്‍ മറക്കാന്‍

ഒരു കാറ്റിന്റെ സാന്ത്വനം തേടി

പാഴ്ക്കിനാവുകളില്‍ മയങ്ങുന്ന രാത്രിയുടെ

ഇരുളുന്ന ഭീതിയിലൂടെ

ഇനിയും നിലക്കാത്ത മഴയിലൂടെ

ഒരു നിഴല്‍ പോലെ ഞാന്‍ നടക്കുന്നു,

എന്റെ വഴികളില്‍ കൂരിരുള്‍ പരക്കുന്നു.


വിജനമായ വഴിയിലൂടെ


ഇരുട്ടിനു പോലുമറിയില്ല,
ഈ ശൂന്യതയുടെ അപ്പുറമെന്താണെന്ന്.
അറിഞ്ഞിരുന്നെങ്കില്‍
ഈ കാവല്‍മാടങ്ങള്‍ ശൂന്യമാവുകയില്ലായിരുന്നു.

ആര്‍ക്കും ആരെയും വേണ്ടാത്ത,
ആര്‍ക്കും ആരെയും അറിയാത്ത
ഈ വഴിയില്‍ വീണ്ടും
വെയിലിനു നിറം മങ്ങുന്നു.

പതറുന്ന ചുവടുകളെയോര്‍ക്കാതെ
ഉറങ്ങുന്ന പകലിനു കൂട്ടായി
ഞാന്‍ നടക്കുന്നു.
വിജനമായ ഈ വഴിയില്‍
നിഴലിനു പോലും വഴിതെറ്റുന്നു.

അറിയാതെ പെയ്തൊരു
മഴയില്‍ കുതിര്‍ന്നോരീ
പകല്‍ക്കിനാക്കളും കണ്ണടക്കുന്നു.

രാത്രിയുടെ ഭാരവുമേന്തി
ഒരു രാക്കിളി തളര്‍ന്നിരിക്കുന്നു.
അണയാതെ കത്തുന്ന
തിരിനാളം പോലെയതിന്‍
കണ്ണുകള്‍ തിളങ്ങുന്നു.


കത്തുന്ന വസന്തം


മഞ്ഞിന്റെ
കിനിഞ്ഞിറങ്ങുന്ന തണുപ്പിനു
സ്നേഹത്തിന്റെ ചൂടുകൊണ്ട്
ഒരു ചിതയൊരുക്കിയാല്‍
ശ്രാദ്ധമുണ്ണാന്‍ വെള്ളരിപ്രാവുകള്‍ വരും,
കൈകൊട്ടു കേള്‍ക്കാന്‍ പോലും കാത്തുനില്‍ക്കാതെ..

നിലാവ് എരിഞ്ഞുകത്തുമ്പോള്‍
ദര്‍ഭമുള്ളുകൊണ്ട് പൂവിന്റെ മേനിയില്‍
ചോര കിനിയും..

നിലാവ് തെളിയാത്ത രാത്രിയില്‍
മേഘങ്ങള്‍ പ്രേതങ്ങളായ് വരും.

ഇരുട്ടില്‍ പ്രേതരൂപങ്ങള്‍ കണ്ട്
നക്ഷത്രങ്ങള്‍ നിലവിളിക്കും.

പിന്നെ,
സുന്ദരസ്വപ്നങ്ങള്‍
കരയാത്ത കുഞ്ഞിന്റെ ഞരമ്പില്‍
വിഷമുള്ളു കുത്തിയിറക്കും.

നിഴലുകള്‍ നിന്റെ ഹൃദയത്തില്‍
ചുവപ്പുകോലങ്ങള്‍ തീര്‍ക്കും.
നിലക്കാതെ പെയ്തുതിമിര്‍ക്കുന്ന കല്ലുമഴയില്‍
നീയും ഞാനും കുളിച്ചുനില്‍ക്കും.

അപ്പോള്‍
നിന്റെ ചുണ്ടില്‍ കിനിയുന്ന
തേന്‍കണം തുടച്ചുമാറ്റാന്‍
എനിക്കൊരു
സൂചിമുന മാത്രം മതിയാകും.


ഉറക്കുപാട്ട്


നമുക്ക്,
നിലാവിന്റെ വേരുകള്‍ തേടി
ഇരുളിലേക്കൂളിയിടാം.
വേനലിന്റെ ശവപ്പറമ്പില്‍ തലചായ്ക്കാം.

കണികണ്ടുണരാന്‍
ഒരു തിരിനാളവുമൊരുക്കി വച്ച്,
എല്ലാം മറന്നുറങ്ങാം.

രാത്രിയിലെപ്പോഴോ
കാറ്റിലണഞ്ഞു പോയ
വെളിച്ചത്തെ മറക്കാം.

നമുക്ക്,
നിലക്കാത്ത മഴയെ സ്വപ്നം കണ്ട്,
പുലര്‍കാലത്ത്‌ ജാലകങ്ങള്‍ മലര്‍ക്കെതുറക്കാം.

പെയ്തു വീഴാതെ
ആകാശത്തുറഞ്ഞു പോയ
ഒരു മഴത്തുള്ളിക്കു വേണ്ടി പ്രാര്‍ഥിക്കാം.

നമുക്ക്,
ഒരു സ്വര്‍ണത്തുമ്പിയെ
വാലിന്റെ കെട്ടഴിച്ച്,
പകലിന്റെ സ്വാതന്ത്ര്യത്തിലേക്ക്
തുറന്നു വിടാം.

നമുക്ക്,
ഒരു മഴവില്ലിനെ
ഏഴു നിറങ്ങളിലാവാഹിച്ച്
ഏഴു സ്വരങ്ങളില്‍ ഒരു പാട്ടു പാടാം.


Remnants of my thoughts on life


Shattered across the shore of hesitation
I see a world of unsure magic.
Sounds of desperate dreams
And a picture of my glorious mistakes.

When the sound fades away
I’m woken up to the silence of night.
Trapped, unguided in a hideaway
Where nothing remains but my muted sorrows.

Life, with its strangest patterns
Completes my fearful sleeplessness.
With its predictable irregularity,
It draws my pictures all around the place.

Misty mountains look out for me
Creating an unclear prospect.
Life makes me underestimate my senses
Putting my fears aside awhile.

Why am I still marveled
At the unending feats of reality?
Am I thinking too much
Or as little as anyone else?

My imagery is deceiving me
For what I’m seeing is not what really is.
My eyes are filled with grainy dreams
Which make me feel so unsure of myself.

Now, lying neglected in this den,
I feel no sense of hesitation.
Reality always has its rules;
And I have my own to chase it.

The real hero is the one who,
With his known senses and power
Can understand easily
The many surreal faces of reality.

But I am still a cameo,
Only learning the principles of mindless thinking.
Still I am perfect for myself,
With all my impure thoughts.

Life is telling me a story
Full of those insignificant events.
I’m not listening or moving;
For I want to live it the way I want it.


If everyone cared!


I have to touch my face
To make sure I’m intact.

I have to cry out loudly
To think I’m safe.

I want to crawl on the floor
To kick out my fear of falling.

I want to believe my eyes
To know I’m assaulted.

I’m forced to move ahead
Despite my failing senses.

Thin lines draw a circle of pain
Around my shadow.

My aching feet fail to move;
I’m left behind.

Gunshots follow each shout
And I like the rhythm!

I’m surrounded by a crowd;
Yet I’m left alone.

No one listens to my voice;
I feel like I’m muted.

I call out to them;
But my voice doesn’t come out.

I look at them hopefully;
They don’t give a damn.

I wish from my heart:
If everyone cared!

If everyone cared a little more,
And showed a little mercy!

If everyone listened to
The calls of their inner mind!

If everyone knew a little more
What they really wanted!

If everyone acted upon
What they feel is right!

But no one hears my thoughts,
For I’ve become so dead.

But if I really cared a little more
And acted a little earlier!

PS: Thanks to Nickelback for the title “If everyone cared”.


%d bloggers like this: